Latest News

കൗമാരക്കാരന്‍ മദ്യലഹരിയില്‍ അഞ്ചുപേരെ കാറിടിച്ചുകൊന്നു


കാലിഫോര്‍ണിയ: മദ്യലഹരിയില്‍ കാറോടിച്ച് 18 വയസുകാരനായ യുവാവ് അഞ്ചുപേരെ ഇടിച്ചുകൊന്നു. മരിച്ച അഞ്ചുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉട്ടാഹ് സ്‌റ്റേറ്റ് ലൈന് സമീപമുള്ള ഇന്റര്‍സ്‌റ്റേറ്റ് 15ലാണ് അപകടം സംഭവിച്ചത്. വാനിന്റെ പിന്നിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഏഴുപേരാണ് വാനില്‍ ഉണ്ടായിരുന്നത്. വാനിന്റെ ഡ്രൈവറായിരുന്ന 40 കാരിക്കും 15 വയസുള്ള ആണ്‍കുട്ടിക്കുമാണ് ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്ന ജീന്‍ സോറിയാനോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും ബിയര്‍ കുപ്പികളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വാനിന് പിന്നില്‍ എസി യു വി കാര്‍ ഇടിച്ച് ഇരുവാഹനങ്ങളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കാറില്‍ യുവാവിനോടൊപ്പം ഉണ്ടായിരുന്ന 23 കാരനായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് പട്രോളിംഗ് സംഘത്തിലെ ലോയ് ഹിക്‌സണ്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മധ്യവയസ്‌കരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്.


Key Words: Belen Fernandez , Denver , father-in-law, , Griselda Fernandez,  Belen Fernandez , SUV drive, 18-year-old , Jean Ervin Soriano,  drunk driving charges

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.