Latest News

പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തുവരികയായിരുന്നു. ബഹളം നിയന്ത്രണാതീതമായതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്  പ്രതിപക്ഷ ബഹളം.

ചോദ്യോത്തര വേള നിര്‍ത്തി വയ്ക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്. ഗാര്‍ഹിക പീഡന നിയമം ലംഘിച്ച മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഇതോടെ വിവിധ പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള വേണ്ടെന്നുവെച്ച് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

Key Words: Thiruvananthapuram, CPM-led opposition,  disrupted , Kerala Assembly proceedings, resignation ,Chief Minister, Ommen Chandy

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.