Latest News

ഷിര്‍ദിയിലെ ക്ഷേത്രക്കിണറില്‍ ഒന്നര ലക്ഷം രൂപയുടെ നാണയങ്ങള്‍

malabarflash
ഷിര്‍ദി: സായിബാബയുടെ ഷിര്‍ദിയിലുള്ള ക്ഷേത്രത്തിനുള്ളിലെ കിണറില്‍നിന്ന് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങള്‍ കോരിയെടുത്തു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലുള്ള ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന കിണറില്‍ ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന ഭക്തര്‍ കാണിക്കയായി ഇടുന്നതാണ് ഈ നായണങ്ങള്‍. കിണര്‍ വൃത്തിയാക്കിയപ്പോഴാണ് നാണയങ്ങള്‍ ലഭിച്ചത്.
ഒന്ന്, രണ്്ട്, അഞ്ച് രൂപയുടെ നാണയങ്ങളാണ് കിണറ്റിലുണ്ടായിരുന്നത്. ഇതിനു പുറമേ വിലപിടിപ്പുള്ള മറ്റു പലതും ലഭിച്ചതായും പറയപ്പെടുന്നു. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കിണറില്‍നിന്നാണ് സായി ബാബ വെള്ളം ശേഖരിച്ചിരുന്നതെന്നാണ് പറയപ്പെടു­ന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.