കൊഹിമ: നാഗാലാന്‍ഡില്‍ വ്യാപക പ്രക്ഷോഭം. പ്രതിഷേധക്കാര്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സംവരണത്തില്‍ പ്രതിഷേധച്ചാണ് നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ വ്യാപക പ്രക്ഷോഭം അരങ്ങേറുന്നത്. [www.malabarflash.com]
മുഖ്യമന്ത്രി ടി ആര്‍ സെലിംഗ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യോഗം ചേര്‍ന്ന സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു. മാര്‍ച്ചിനിടെ ഡിസ്ട്രിക്ട് കമ്മീഷന് കീഴിലുള്ള മുന്‍സിപല്‍ കൗണ്‍സില്‍ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. ഇവയ്ക്ക് പുറമെ, അനേകം ഗവണ്‍മെന്റ് വാഹനങ്ങളും ഓഫീസുകളും പ്രതിഷേധത്തില്‍ തല്ലിതകര്‍ത്തു
അക്രമം നിയന്ത്രണാതീതമായതോടെ കേന്ദ്ര സമാന്തര സൈനിക വിഭാഗങ്ങള്‍ പുതിയ സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചൊവാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റ് മുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ ദിമാപൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിശ്ചിതകാലത്തേക്കായി സംസ്ഥാനത്തെ എല്ലാ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും അധികൃതര്‍ റദ്ദാക്കിയിരിക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment