Latest News

നിക്കോളാസ് മദുറോ വെനിസ്വേലന്‍ പ്രസിഡന്റ്

World, Venezuela, Hugo Chavez, Nicholas Maduro,
കാരക്കാസ്: വെനസ്വേലിയില്‍ ഹ്യൂഗോ ഷാവേസിന് നിക്കോളാസ് മദുറോ പിന്‍ഗാമി. 2012 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റായിരുന്നു. മദുറോയ്ക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് മദുറോ അധികാരം നിലനിര്‍ത്തുന്നത്. ഷാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായിരുന്നു. 

2006 ല്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതു മുതല്‍ ഷാവേസിന്റെ പിന്‍ഗാമിയെന്ന പേര് മദുറോയ്ക്ക് ലഭിച്ചിരുന്നു. ബസ് െ്രെഡവറായിരുന്ന മദുറോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. രണ്ടായിരത്തിലാണ് ആദ്യമായി ദേശീയ അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 51 വയസുള്ള മദുറോ ഷാവേസിന്റെ അടുത്ത അനുയായിയാണ്. ഷാവേസിന്റെ കീഴില്‍ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

മിറാന്‍ഡ ഗവര്‍ണറായിരുന്ന ഹെന്റിക് കാപ്രിലെസിന്‍െ കീഴടക്കിയാണ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മദുറോ വിജയം കൊയ്തത്. എന്നാല്‍ മദുറോയുടെ വിജയം ജനാതിപധ്യപരമായ രീതിയില്‍ അല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Keywords: World, Venezuela, Hugo Chavez, Nicholas Maduro, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.