കേരളമൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്നും നാടക പ്രസ്ഥാനം സജീവമാണ്. എന്നാല്‍, ടിക്കറ്റെടുത്ത് നാടകം കാണാന്‍ മലയാളികള്‍ തയാറല്ല. ഉത്സവകാലത്ത് നാടകത്തിന് വേദിയൊരുക്കിയിരുന്ന അമ്പലകമ്മിറ്റികളും ഇപ്പോള്‍ നാടകത്തെ കൈയൊഴിഞ്ഞ മട്ടാണ്. നാടകത്തിന് പകരം ഇപ്പോള്‍ അന്നദാനമാണ് നടക്കുന്നത്. നാടകമടക്കം മിക്ക കലാരൂപങ്ങളും ചെന്നുപെട്ടിരിക്കുന്നത് കലയുമായി ബന്ധമില്ലാത്ത ദല്ലാളന്‍മാരുടെ കൈകളിലാണ്. രാത്രി സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയാത്ത കേരളത്തിലെ സാമൂഹിക പശ്ചാത്തലവും കലാരംഗത്തെ തകര്‍ക്കുകയാണെന്ന് സലിം കുമാര്‍ പറഞ്ഞു. നാടകമടക്കമുള്ള കലാരൂപങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് പ്രവാസികളെന്നാണ് തന്‍െറ അനുഭവം. പ്രവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ‘ദുബൈ കത്ത്’ എന്ന പേരില്‍ താന്‍ ഒരു നാടകം ഒരുക്കിയിരുന്നു. മുസ്ലിം വിഷയമാണ് നാടകം കൈകാര്യം ചെയ്യുന്നതെന്ന് കരുതി കേരളത്തിലെ പല അമ്പല പറമ്പുകളിലും ഈ നാടകം അവതരിപ്പിക്കാന്‍ ആദ്യം അനുവാദം ലഭിച്ചില്ല. വിഷയം വിശദീകരിച്ചപ്പോഴാണ് പിന്നീട് തെറ്റിദ്ധാരണ മാറിയത്. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരമൊരു നാടകത്തിന്‍െറ ആശയം മനസ്സിലേക്ക് വന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ തനിക്ക് ഒരു വാച്ച് സമ്മാനിച്ചിരുന്നു. വില കൂടിയ വാച്ചല്ലാതിരുന്നിട്ടും കേടാകുന്നത് വരെ അത് ഉപയോഗിച്ചു. അവരുടെ ആത്മാര്‍ഥത തന്‍െറ മനസ്സിനെ സ്വാധീനിച്ചതുകൊണ്ടാണിതെന്ന് സലിംകുമാര്‍ പറഞ്ഞു. നാടകവേദി ഡയറക്ടര്‍ റിജു റാം, ഡോ. രാജഗോപാല്‍, ഗിരിജാ ബേക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഒമാനിലെ നാടകപ്രേമികള്‍ ചേര്‍ന്ന് രൂപം നല്‍കിയ നാടകവേദി സലിംകുമാര്‍ വെള്ളിയാഴ്ച സൊഹാറില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കലാകാരന്മാര്‍ അണിനിരന്ന ‘സൂപ്പര്‍മാര്‍ക്കറ്റ്’ എന്ന പ്രഫഷനല്‍ നാടകവും അരങ്ങേറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment