മലയാള സിനിമലോകത്ത് മറ്റൊരു ദമ്പതികള്‍ കൂടി വിവാഹ മോചനം തേടുന്നു. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതും ഭാര്യ അഞ്ജു എം. ദാസുമാണ് പരസ്പരധാരണപ്രകാരം വിവാഹമോചനത്തിന് കോടതിയോട് അനുവാദം ചോദിച്ചിരിക്കുന്നത്. തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഇതിനായുള്ള അപേക്ഷ നല്‍കിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ അടുക്കാന്‍ പറ്റാത്തവിധം അകന്നുകഴിയുകയാണെന്ന് ഇരുവരും കോടിതിയെ അറിയിച്ചു. ജീവനാംശം ഉള്‍പ്പെടെയുളള ഒരു അനൂകുല്യവും അവകാശപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 2008 ഡിസംബര്‍ 12നാണ് സിദ്ധാര്‍ഥും പട്ടം സ്വദേശിനി അഞ്ജു എം. ദാസും ഗുരുവായൂരില്‍ വിവാഹിതരായത്.
പ്രശസ്ത സംവിധായന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടേയും മകനാണ് മികച്ച അഭിനേതാവും സംവിധായകനുമായ സിദ്ധാര്‍ഥ്. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. നിദ്ര എന്ന സിനിമയാണ് സിദ്ധാര്‍ഥ് സംവിധാനം ചെയ്തത്. അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണ്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
No comments:
Post a Comment