Latest News

സ്മാര്‍ട്ട്‌സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

smartcity-kochi-malabarflash
ദുബായ്: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍ പ്ലാനിന് ദുബായില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ജൂലായ് 1 ന് ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍.

ആസ്ഥാന മന്ദിരമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. നാലുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടവും ഒന്നരലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിങ് അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഇതിനൊപ്പം അമ്പതേക്കറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡയറക്ടര്‍ ബോര്‍ഡംഗം ഡോ.എം.എ. യൂസഫലി, സ്മാര്‍ട്ട്‌സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴിലുള്ള 246 ഏക്കര്‍ ഭൂമിക്കും ഏക സെസ്സ് പദവി ജനവരിയിലാണ് അനുവദിച്ചത്. നേരത്തേ 131 ഏക്കറിനാണ് സെസ്സ് പദവി അനുവദിച്ചിരുന്നത്. പദ്ധതിപ്രദേശം രണ്ടായി വിഭജിച്ച് കടമ്പ്രയാര്‍ ഒഴുകുന്നതിനാല്‍ 101 ഏക്കര്‍ ഭൂമിക്ക് സെസ്സ് പദവി നിഷേധിക്കുകയായിരുന്നു. കടമ്പ്രയാറിന് കുറുകെ പാലം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം ബോര്‍ഡ്‌യോഗം അംഗീകരിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, SSF, Kandapuram

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.