Latest News

വി.പി. മനോഹരന്‍ ചെറുകഥാരംഗത്ത് ഒറ്റക്ക് സഞ്ചരിച്ച കഥാകാരന്‍: റഹ്മാന്‍ തായലങ്ങാടി

കാസര്‍കോട്: കാലുഷ്യം പുരളാത്ത രചനാ ശൈലിയിലൂടെ ചെറുകഥാ രംഗത്ത് ഒറ്റക്ക് സഞ്ചരിച്ച കഥാകൃത്തായിരുന്നു വി.പി. മനോഹരനെന്ന് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി പറഞ്ഞു. സാഹിത്യവേദി പ്രവര്‍ത്തക സമിതിയുടെ ആഭിമുഖ്യത്തില്‍ മനോഹരനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണമായ മനസില്‍ നിന്ന് പിറക്കുന്ന തികച്ചും സാധാരണമായ കഥകളുമായി വായനക്കാരുടെ മലസില്‍ ഇരിപ്പിടം കണ്ടെത്തിയ മനോഹരന്‍ എഴുതിയ കഥകളില്‍ മിക്കവയും നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു റഹ്മാന്‍ പറഞ്ഞു. മനോഹരന്റെ കഥകളുടെ രൂപപരമായ സവിശേഷത വായനക്കാരുടെ മനസില്‍ തട്ടുന്നവയായിരുന്നുവെന്ന് വി.വി. പ്രഭാകരന്‍ പറഞ്ഞു. നാല് വര്‍ഷക്കാലം ഉത്തരദേശത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തിയ മനോഹരന്റെ മരണം കഥക്കെന്നപോലെ പത്രപ്രവര്‍ത്തനരംഗത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി പറഞ്ഞു. സി.എല്‍. ഹമീദ്, മുജീബ് അഹമ്മദ്, എ.എസ്. മുഹമ്മദ് കുഞ്ഞി, വിനോദ് കുമാര്‍ പെരുമ്പള, മധൂര്‍ ഷെരീഫ്, അഷറഫലി ചേരങ്കൈ, ഹമീദ് കാവില്‍, അലി കുമ്പള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം അങ്കോല, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, SSF, Kandapuram

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.