ഗൂഡല്ലൂര്‍(വയനാട്): ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെത്തുടര്‍ന്ന് യുവതിയും മക്കളും ജീവനൊടുക്കാന്‍ ശ്രമിച്ചു. നാടുകാണി സ്വദേശി തൃപ്തിയുടെ ഭാര്യ പാട്ടവയല്‍ സ്വദേശി ചിത്ര (32), മക്കളായ ഗായത്രി (14), നന്തു (9) എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഗൂഡല്ലൂരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയും കുട്ടികളും മാതാവിനോടൊപ്പം പാട്ടവയലിലായിരുന്നു താമസം. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ദേവാല പോലീസ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് യുവതി മക്കളേയും കൂട്ടി കളക്ടറേറ്റിനു മുമ്പില്‍ വച്ച് ശീതളപാനിയത്തില്‍ വിഷം കലര്‍ത്തി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇതേത്തുടര്‍ന്ന് മയങ്ങി വീണ ഇവരെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മൂവരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: Kerala, Suicide attempt, Woman, Daughter,


No comments:
Post a Comment