Latest News

അഫ്ഗാന്‍ കോടതിവളപ്പില്‍ ചാവേറാക്രമണം; അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു

World, Obituary, Suicide attack,
കാബൂള്‍: അഫ്ഗാനില്‍ കോടതിവളപ്പില്‍ താലിബാന്‍ ചാവേര്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ നഗരമായ ഫറയിലെ പ്രവിശ്യാ കോടതിവളപ്പിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. 

അഞ്ച് പേര്‍ വരുന്ന ചാവേര്‍ സംഘം സൈനികര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള വാഹനങ്ങളില്‍ കോടതിവളപ്പിലേക്ക് എത്തുകയായിരുന്നു. കോടതിയുടെ പ്രവേശന കവാടത്തില്‍ ആദ്യം തന്നെ രണ്ട് ചാവേറുകള്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തി. അകത്തുകടന്ന മൂന്ന് ചാവേറുകള്‍ ബോംബേറും വെടിവെയ്പും നടത്തി. 

ഇവരില്‍ രണ്ടു പേരെ സുരക്ഷാസേന വധിച്ചു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ അതിര്‍ത്തിപ്രദേശമാണ് ഫറ. കോടതിക്ക് സമീപത്തുള്ള കെട്ടിടങ്ങളിലും ചാവേറുകള്‍ നിലയുറപ്പിച്ചിട്ടുള്ളതായി സൈന്യം വ്യക്തമാക്കി.

Keywords: World, Obituary, Suicide attack, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.