നാട്ടുകാരും സഹപാഠികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പില്‍ എത്തിച്ച മൃതദേഹം സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം രാവിലെ എട്ടോടെയാണു വീട്ടിലെത്തിച്ചത്. മകന്റെ മൃതദേഹം കണ്ട ഉടനെ ബോധരഹിതനായി കുഴഞ്ഞുവീണ പിതാവ് പത്മനാഭനെ ഉടന്‍ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയിലെ ബന്ധുവീട്ടില്‍ പോയിരുന്ന അമ്മ ഷീല ഇന്നലെ രാത്രിയാണു വീട്ടിലെത്തിയിരുന്നത്. സഹോദരി ശരണ്യയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. സേലത്തെ കോളജില്‍ നിന്നു നിരവധി സഹപാഠികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനി, മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍, കെപിസിസി അംഗം കല്ലിങ്കീല്‍ പത്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. ജനാര്‍ദനന്‍, റിജില്‍ മാക്കുറ്റി, തഹസില്‍ദാര്‍ ഒ. മുഹമ്മദ് അസ്്‌ലം, നഗരസഭാധ്യക്ഷ റംല പക്കര്‍, വൈസ് ചെയര്‍മാന്‍ കെ. മുരളീധരന്‍, കൗണ്‍സിലര്‍ സി.സി. ശ്രീധരന്‍, എ.പി. ഗംഗാധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment