Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Bekal
Bekal Police
Kasaragod
News
കാസര്‍കോട്
മലബാര്‍
ബേക്കലില്‍ ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളക്പൊടി വിതറി കൊളളയടിക്കാന്‍ ശ്രമം
ബേക്കലില്‍ ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളക്പൊടി വിതറി കൊളളയടിക്കാന്‍ ശ്രമം
ബേക്കല്‍ : ബൈക്കില്‍ തോക്കുമായി എത്തിയ രണ്ടംഗസംഘം ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. വെളളിയാഴ്ച രാത്രി ബേക്കല്‍ മീത്തലെ മൗവ്വലിലാണ് സംഭവം. സ്ഥലത്തു നിന്നും കൊള്ള സംഘത്തിന്റെ തോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുണിയയിലെ നികേഷ് ജ്വല്ലറി വര്‍ക്സ് ഉടമ നാരായണനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. രാത്രി കടപൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു നാരായണന്. കരുവാക്കോട്ടെത്തിയപ്പോള് പിന്തുടര്ന്നെത്തിയ മോട്ടോര്‍ സൈക്കിലുള്ളവര് മുഖത്ത് കുരുമുളക് പൊടി വിതറി. കൈയ്യിലുണ്ടായിരുന്ന നൈലോണ്‍ സഞ്ചിയില്‍ സൂക്ഷിച്ച മൂന്നു പൊതികളില്‍ ഒന്നെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 25 പവനും, 50,000 രൂപയുമടങ്ങിയ സഞ്ചി നഷ്ടപ്പെട്ടില്ല. നാരായണന്റെ ബഹളം കേട്ട് സമീപവാസികള്‍ സ്ഥലത്ത് ഓടിയെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന തോക്ക് താഴെ വീഴുകയായിരുന്നു. നാട്ടുകാര്‍ പിടികൂടുമെന്ന ഭയത്തിലാണ് തോക്കെടുക്കാതെ സംഘം രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് തോക്ക് കസ്റ്റഡിയില്‍ എടുത്തു. അക്രമികളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ്...
-
ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
റായ്പൂർ: ഛത്തീസ്ഗഢിൽ ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി നേതാവ് ഹരീഷ് വർമ്മയാണ് അറസ്റ്റിലായത...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...


No comments:
Post a Comment