Latest News

കുവൈത്തില്‍ മൂന്ന് പേരെ പരസ്യമായി തൂക്കിക്കൊന്നു


കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊലപാതകികളായ മൂന്നു പുരുഷന്മാരെ കാര്‍ പാര്‍ക്കില്‍ പരസ്യമായി തൂക്കിലേറ്റി. പാക്- സൗദി സ്വദേശികളായ രണ്ടുപേരെയും ദേശീയത വ്യക്തമല്ലാത്ത മറ്റൊരാളെയുമാണ് തൂക്കിലേറ്റിയത്.ഏറ്റവുമൊടുവില്‍ 2007 ലാണ് കുവൈത്തില്‍ ശിക്ഷ നടപ്പാക്കിയത്.

മൂന്നു വ്യത്യസ്ത കൊലാപാതക കേസുകളിലാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. വധശിക്ഷയ്ക്കു സാക്ഷിയാകാന്‍ കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരെയും അധികൃതര്‍ ക്ഷണിച്ചിരുന്നു. ആറുവര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇതിനു മുമ്പു വധശിക്ഷ. അന്ന് പാകിസ്താനിയേയായിരുന്നു തൂക്കിലേക്കിയത്. സൗദി പോലുള്ള രാജ്യങ്ങളില്‍ കര്‍ക്കശമായ ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ ഇവിടെ ശരിയത്തിനൊപ്പ ഇംഗ്‌ളീഷ് കോമണ്‍ ലോ, ഓട്ടോമന്‍ സിവില്‍ കോഡ് എന്നിവയുടെ സമ്മിശ്ര രൂപമാണ് നിയമം. 1964 ഏപ്രില്‍ മുതല്‍ 72 വധശിക്ഷകളാണ് രാജ്യം നടപ്പാക്കിയിട്ടുള്ളത്.

 മയക്കു മരുന്നു കടത്ത്, കൊലപാതകം, രാജ്യദ്രോഹം എന്നിവയ്ക്കാണ് വധശിക്ഷ നല്‍കുക. വധശിക്ഷ നടപ്പിലാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ടെങ്കിലും ഒരിക്കലും ഇതു പരസ്യമായി നടപ്പാക്കിയിട്ടില്ല. തൂക്കിലേറ്റുന്ന രംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത കുറയ്ക്കുമെന്ന വിശ്വാസത്തിലാണ്. നിലവില്‍ 48 പേര്‍കൂടി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കുവൈത്ത് ജയിലിലുണ്ട്.

Key Words: Hanges, Crime, Gulf, Gulf news

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.