Latest News

മഴവില്ലഴകില്‍ അമ്മ: താരങ്ങള്‍ ഷാര്‍ജയിലേക്ക് തിരിച്ചു

 Entertainment AMMA, Mazhavil Manorama
മലയാളചലച്ചിത്ര താരങ്ങളുടെ മെഗാ ഷോ 'മഴവില്ലഴകില്‍ അമ്മയില്‍ പങ്കെടുക്കുന്നതിനായി താരങ്ങള്‍ ഷാര്‍ജയിലേക്ക് തിരിച്ചു. മറ്റന്നാളാണ് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആദ്യതാരനിശ അരങ്ങേറുന്നത്. കൊച്ചി വില്ലിങ് ടണ്‍ ഐലന്‍ഡില്‍ ഈ മാസം ഏഴിന് രണ്ടാമത്തെ ഷോയും പ്രേക്ഷകര്‍ക്കു മുന്നിലെത്തും 

മലയാളസിനിമയിലെ താരങ്ങളുള്‍പ്പെടെ ഇരുനൂറിലേറ പേരടങ്ങുന്ന സംഘമാണ് ഷാര്‍ജയിലേക്ക് തിരിച്ചത്. നാട്ടിന്‍പുറത്തെ ഉല്‍സവകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ടികെ രാജീവ് കുമാര്‍ ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്

വൃത്യസ്തതയുടെ ദൃശ്യാനുഭവമായിരിക്കും മെഗാഷോയെന്ന് നടന്‍ വിനീത്

അമ്മയുടെ ആദ്യവിദേശഷോ മികച്ചവിജയമാകുമെന്ന പ്രതീക്ഷിക്കുന്നതെന്ന് സംഘാടകന്‍ കൂടിയായ ഇടവേള ബാബു പറഞ്ഞു.

അഞ്ചിന് ഷാര്‍ജയിലും, ഏഴിന് കൊച്ചിയിലുമാണ് ഷോ നടക്കുക. ആദ്യമായാണ് അമ്മയുടെ മെഗാഷോ വിദേശത്ത് നടക്കുന്നത്. മലയാളസിനിമയുടെ പ്രമേയങ്ങളിലും, അവതരണത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം ഷോയില്‍ പ്രതിഫലിക്കും. അഭിനേതാക്കളുടെ സംഘടന അമ്മയും, മഴവില്‍ മനോരമയും ചേര്‍ന്നാണ് അഞ്ച് മണിക്കൂര്‍ നീളുന്ന മഴവില്ലഴകില്‍ അമ്മ അരങ്ങിലെത്തിക്കുന്നത്‌

Keywords: Entertainment AMMA, Mazhavil Manorama

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.