Latest News

ഗണേഷ് കുമാറിനെതിരെ ഗാർഹീക പീഡന വകുപ്പ് ഉൾപ്പെടുത്തിയില്ല

Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,
തിരുവനന്തപുരം: രാജിവച്ച മന്ത്രി ഗണേഷ് കുമാറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്യായമായി തടങ്കലില്‍ വച്ചതിനും ശാരീരികമായി പീഡിപ്പിച്ചതിനുമാണ് കേസ്. അതേസമയം ഗാര്‍ഹിക പീഡന നിയമത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരമൊരു ആവശ്യം ഉന്നയിക്കാത്തതിനാലാണ് അതുപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാതിരുന്നതെന്ന് .പോലീസ് പറഞ്ഞു. 

ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗണേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ യാമിനി തങ്കച്ചിക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്്ട്. അതിനിടെ ഗണേഷ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്്ട്. അറസ്റ്റിനു സാധ്യതയുണ്്െടന്നതിനാലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത്. 

ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് യാമിനിയുടേയും മകന്റെയും മൊഴി പോലീസ് എടുത്തിരുന്നു. ഇതിനുശേഷമാണ് എഫ്ഐആര്‍ തയാറാക്കിയത് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതും. ഇതിനു പിന്നാലെ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

Keywords: Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.