Latest News

പ്രമുഖ സംഗീത നിര്‍മാതാവ് ഫില്‍ റാമോണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ സംഗീത നിര്‍മാതാവ് ഫില്‍ റാമോണ്‍ (79) അന്തരിച്ചു. 14 ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇദ്ദേഹം ലോകപ്രശസ്ത സംഗീതജ്ഞരായ റേ ചാള്‍സ്, ബോബ് ഡിലാന്‍, എല്‍ടണ്‍ ജോണ്‍, പോള്‍ മെക്കാര്‍ട്ടനി എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചാഴ്ചകളായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012ലായിരുന്നു ഇദ്ദേഹത്തിന് അവസാനമായി ഗ്രാമി അവാര്‍ഡ് ലഭിച്ചത്. റാമോണിന്‍െറ നിര്യാണത്തില്‍ നിരവധി സംഗീതജ്ഞര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
റാമോണിന്‍െറ ‘ഫിഫ്റ്റി സെക്കന്‍ഡ് സ്ട്രീറ്റ്’ എന്ന ആദ്യ സീഡി 1982ലാണ് പുറത്തിറങ്ങിയത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച റാമോണ്‍ മൂന്നാം വയസ്സില്‍ വയലിന്‍ പഠിച്ചു. 12ാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. 1958ല്‍ സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ ആരംഭിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.