Latest News

കേടായ ഷൂസ് മാറ്റി നല്‍കാത്തതിന് റീബക് 7999 രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂദല്‍ഹി: വാങ്ങി മൂന്നുമാസത്തിനകം കേടായ ഷൂസ് മാറ്റി നല്‍കാത്തതിന് റീബക് ഇന്ത്യ ലിമിറ്റഡ് 7999 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി.
നോട്ടീസയച്ചിട്ടും കമ്പനിയോ അംഗീകൃത കച്ചവടസ്ഥാപനമോ മറുപടി നല്‍കിയിരുന്നില്ലെന്ന് ന്യൂദല്‍ഹിയിലെ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഫോറം ചൂണ്ടിക്കാട്ടി. ദല്‍ഹി നിവാസിയായ രാമാനന്ദ് ശര്‍മക്ക് ഷൂസിന്‍െറ വിലയായ 4999 രൂപ കമ്പനി തിരിച്ചുകൊടുക്കണമെന്നും കച്ചവടസ്ഥാപനം നഷ്ടപരിഹാരമായി 3000 രൂപ നല്‍കണമെന്നും ഫോറം നിര്‍ദേശിച്ചു. 2010 ഒക്ടോബര്‍ 28ന് ഷൂസ് വാങ്ങിയപ്പോള്‍ അതിന്‍െറ നിലവാരത്തെക്കുറിച്ചും ഈടിനെക്കുറിച്ചും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ശര്‍മ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.