Latest News

ആന്‍ഡ്രിയയും അനിരുദ്ധും തമ്മിലുള്ള വിവാഹം സെപ്തംബറില്‍ ?

ഫഹദ് ഫാസിലിന്റെ പ്രണയകഥയിലെ നായിക ആന്‍ഡ്രിയയുടെ പുതിയ കല്യാണ വാര്‍ത്തയാണ് സിനിമാ ലോകത്തെ ഇപ്പോളത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം. ആന്‍ഡ്രിയയുടെ വരനായി എത്തുന്നത് അനിരുദ്ധാണ്. കൊലവറി എന്ന ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്ത് ഏല്ലാവരുടെയും പ്രിയ്യപ്പെട്ട താരമായി മാറിയ അനിരുദ്ധ്.

ആന്‍ഡ്രിയയും അനിരുദ്ധും ഉടന്‍ വിവാഹിതരാകുമെന്നതാണ് തമിഴ് ലോകത്തു നിന്നുള്ള വിവരം.
ആന്‍ഡ്രിയയുടെയും അനിരുദ്ധിന്റെയും പ്രണയം സിനിമാ ലോകത്ത് ഏറെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവരുടെ ചുംബന രംഗങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്‍ഡ്രിയയുടെ വിവാഹ കാര്യവും എത്തിയിരിക്കുന്നത്.

അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം
ഫഹദിന് ആന്‍ഡ്രിയയോടുള്ള പ്രണയകഥയുടെ ചൂടാറും മുമ്പാണ് ആന്‍ഡ്രിയയുടെ വിവാഹക്കാര്യം ചര്‍ച്ചയായിരിക്കുന്നത്. എന്തായാലും സെപ്തംബറില്‍ ആന്‍ഡ്രിയയും അനിരുദ്ധും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് തമിഴ് ലോകത്തെ ചര്‍ച്ച.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.