Latest News

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറി; എം എ യൂസഫലി

കൊച്ചി: ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്മാറിയതായി പ്രമുഖ വ്യവസായിയും ലുലു മാള്‍ ഉടമയുമായ എം എ യൂസഫലി . വിവാദത്തിലേക്ക് സിപിഐ(എം) തങ്ങളെ വലിച്ചിഴച്ചതില്‍ ദുഖമുണ്ടെന്നും ലുലു മാളിനു വേണ്ട എല്ലാ അനുമതികളും വാങ്ങിയിരുന്നെന്നും സംശമുള്ള സിപിഐ(എം) നേതാക്കളെ അവ കാണിക്കാമെന്നും എം എ യൂസഫലി പറഞ്ഞു. തന്നെ പോലുള്ള കച്ചവടക്കാരെ അവഹേളിക്കരുതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂസഫലിയുടെ ന്യായീകരണങ്ങളില്‍ കഴമ്പില്ലെന്ന് എം എം ലോറന്‍സ് വ്യക്തമാക്കി. 22,000 പേര്‍ക്ക് ജോലി കൊടുത്തെങ്കില്‍ അത് പണമുണ്ടാക്കാനാണെന്നും അനുമതി എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലുലു മാള്‍ തോട് കൈയ്യേറ്റം ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് സിപിഎം രംഗത്തെത്തിയത്. എംകെ ഗ്രൂപ്പിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണിയും സംസ്ഥാന കമ്മറ്റിയംഗം പി രാജീവ് എംപിയും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ലുലുമാള്‍ വന്നതിന് ശേഷമാണ് ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചതെന്നും അതിനാല്‍ അവിടെ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന മേല്‍പ്പാലത്തിന്റെ മുഴുവന്‍ ചെലവും ലുലു മാളിന്റെ ഉടമകള്‍ വഹിക്കണമെന്നാണ് സിപിഎം പ്രധാനമായും ആവശ്യപ്പെടുന്നത്. കൂടാതെ ഇടപ്പള്ളി മേല്‍പ്പാലത്തിന് അനുവദിച്ച പണം ഉപയോഗിച്ച് പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

ആദ്യം പാലം നിര്‍മ്മിക്കാന്‍ 180 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീട് ഡിഎംആര്‍സി പദ്ധതിപ്രകാരം 86 കോടി മതിയാകുമെന്ന് വന്നതോടെ സര്‍ക്കാര്‍ സഹായം 100 കോടിയാക്കി നിജപ്പെടുത്തി.

കായലും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് എംകെ ഗ്രൂപ്പ് തോട് കൈയ്യേറി മാള്‍ നിര്‍മ്മിച്ചതെന്നും സിപിഎം ആരോപിച്ചു. അതേസമയം സിപിഎം തന്നെ കൈയ്യേറ്റക്കാരന്‍ എന്ന് വിളിച്ചതില്‍ ദുഃഖമുണ്ടെന്ന് യുസഫലി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.