സ്റ്റേജില്‍ അതിഥികളെ ക്ഷണിച്ച് നിര്‍ത്തിയതിനു ശേഷമുള്ള പ്രസംഗത്തെയും മമ്മൂട്ടി തമാശയാക്കി. വേദിയില്‍ നില്‍ക്കുക എന്നത് ന്യൂജനറേഷന്‍ സിനിമക്കാരുടെ കണ്ടു പിടുത്തമാണ്. നിന്ന് കാലു കുഴയും എന്നതിനാല്‍ ഞാന്‍ അധികം പറയുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ഇതോടെ ചടങ്ങിനെത്തിയ മിക്കവരും നീണ്ട പ്രസംഗം നടത്താതെ സ്റ്റേജ് വിട്ടുകൊടുത്തു.
ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തിയെ യേശുദാസും ഒ.എന്‍.വി കുറിപ്പിനെ മമ്മൂട്ടിയും പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രി ഡോ എം.കെ മുനീര്‍, പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ശശി നാലാഞ്ചിറ, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, പ്രിയദര്‍ശന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, award, fun, malayalam, mammootty
No comments:
Post a Comment