ഞായറാഴ്ച രാവിലെയാണ് മോഷണം നടന്നത്. അയ്യപ്പനും ഭാര്യ പ്രസന്നയും മാത്രമാണ് വീട്ടില്‍ താമസം. വീടിന്‍റെ കാര്‍പോര്‍ച്ചില്‍ ഗോവണി വച്ച് രണ്ടാം നിലയില്‍ കയറി വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. താക്കോല്‍ താഴെ നിന്നും തിരഞ്ഞു കൊണ്ടു വന്ന് അലമാര തുറന്നാണ് സ്വര്‍ണം എടുത്തിരിക്കുന്നത്. മോഷ്ടിച്ച സ്വര്‍ണ്ണത്തിന്‍റെ മൂല്യം ഏകദേശം 2 കോടിയോളം വരും.
അയല്‍ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ശബ്ദം കേട്ട് ലൈറ്റിട്ടപ്പോള്‍ രണ്ടു പേര്‍ ഓടിപ്പോകുന്നത് കണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുന്നംകുളം സിഐ ബാബു കെ തോമസിനാണ് അന്വേഷണച്ചുമതല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment