കുഞ്ഞാലി മരയ്ക്കാരുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലിമരയ്ക്കാർ എന്നീ സിനിമകളിൽ മമ്മൂട്ടിയായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ഒന്നും ഉറപ്പു പറയാനായിട്ടില്ല എന്നാണ് സംവിധായകൻ അമൽ നീരദ് പറയുന്നത്.
ശങ്കർ രാമകൃഷ്ണനാണ് ഇരു ചിത്രങ്ങൾക്കും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത ക്യാമറാമാൻ സന്തോഷ് ശിവന്രെ ഛായാഗ്രഹണത്തിൽ അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജ്, നയൻതാര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എല്ലാ താരങ്ങളുടെയും ഡേറ്റുകൾ ഉറപ്പാക്കിയതിനു ശേഷമേ ചിത്രീകരണം ആരംഭിക്കൂ. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിന്രെ തിരക്കുകളിലാണ് അമൽ നീരദ് ഇപ്പോൾ. അഞ്ചു സുന്ദരികൾ അടുത്ത മാസം പ്രദർശനത്തിനെത്തും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment