Latest News

എനിയ്ക്ക് പറ്റിയ പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തും: ഫഹദ്



അന്നയും റസൂലും എന്ന ചിത്രം പുറത്തിറങ്ങിയതോടെ ഫഹദ് ഫാസിലും ചിത്രത്തിലെ നായിക ആന്‍ഡ്രിയ ജെറിമിയയും കടുത്ത പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ വാര്‍ത്തയെകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറായതുമില്ല.
എന്നാല്‍ തനിയ്ക്ക് പറ്റിയ പെണ്ണിനെ കണ്ടെത്തുക വാപ്പയും ഉമ്മയുമായിരിക്കുമെന്നാണ് ഫഹദ് ഇപ്പോള്‍ പറയുന്നത്. വിവാഹം കഴിക്കാന്‍ സമയം ആകുന്നേയുള്ളൂവെന്നും ജോലിയുള്ള ഒരു പെണ്‍കുട്ടിയെ ഒത്തുവരുമ്പോള്‍ കെട്ടുമെന്നും ഫഹദ് പറയുന്നു.

അഞ്ചരവര്‍ഷം യുഎസില്‍ സര്‍വ സ്വാതന്ത്ര്യത്തോടെയും കൂടിയാണ് ജീവിച്ചത്. ആലപ്പുഴയിലെ സാധാരണ കുടുംബത്തില്‍നിന്ന് അമേരിക്കന്‍ ജീവിതത്തിലേക്കു വളര്‍ന്ന അഞ്ചര വര്‍ഷമായിരുന്നു അത്.

യു.എസിലേക്ക് പോകുമ്പോള്‍ ഒറ്റയ്‌ക്കേ തിരിച്ചുവരാവൂ എന്നായിരുന്നു ഉമ്മ പറഞ്ഞത്. ആ വാക്കിപ്പോഴും ഉമ്മ മാറ്റിപ്പറഞ്ഞിട്ടില്ല. അവര്‍ കല്യാണത്തെ കുറിച്ച് തകൃതിയായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

യു.എസില്‍നിന്നു തിരിച്ചു വന്നയുടനായിരുന്നു കേരളാ കഫേയിലെ വേഷം. മലയാള സിനിമയില്‍ മെല്ലെ മെല്ലെ വളര്‍ന്നുവന്നാല്‍ മതിയെന്നായിരുന്നു എന്റെ ആഗ്രഹം. പ്രായം കൂടിയതുകൊണ്ടാവാം പണ്ടത്തെക്കാള്‍ സീരിയസായി സിനിമയെ സമീപിക്കാന്‍ തുടങ്ങി.- ഫഹദ് പറഞ്ഞു.

ഫാസില്‍ എന്ന വ്യക്തിയെപ്പറ്റി ആളുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ വല്ലാത്തൊരു ഊര്‍ജം കിട്ടാറുണ്ട്. ചാപ്പാകുരിശ് കണ്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ ഞാന്‍ മറക്കില്ല.

ഫാസിലിന്റെ ഏറ്റവും നല്ല കണ്ടെത്തല്‍ നടന്‍ മോഹന്‍ലാല്‍ അല്ല, സ്വന്തം മകന്‍ ഫഹദ് തന്നെയാണെന്നായിരുന്നു സത്യേട്ടന്റെ കമന്റ്. ’22 ഫീമെയില്‍ കോട്ടയം’ കണ്ടയുടന്‍ സത്യേട്ടന്‍ വീണ്ടും വിളിച്ചു. അന്നു പറഞ്ഞതിനെ വീണ്ടും ശരിവയ്ക്കുന്ന പ്രകടനമായിരുന്നുവെന്ന് സത്യേട്ടന്‍ അഭിനന്ദിച്ചു.

മലയാള സിനിമയില്‍ എല്ലാവര്‍ക്കും ഒരിടമുണ്ട്. ഞാനെന്റെ ഭാഗം വൃത്തിയായി ചെയ്താല്‍ എനിക്കും ഒരിടമുണ്ട്. ചെയ്യുന്ന കാര്യം അച്ചടക്കത്തോടെ വൃത്തിയായി ചെയ്യുകയെന്ന നിര്‍ബന്ധം കൂടി എനിയ്ക്കുണ്ട്.- ഫഹദ് പറയുന്നു.

(കടപ്പാട്: ഡൂള്‍ന്യൂസ്)

1 comment:

  1. pinned fahad NJAN KETTIYA PENNINU ETHIRI CHANDAM KURAV ENNU PADUMO ENODO........

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.