ഗൂഡല്ലൂര്‍: കാഴ്ചയുടെ വസന്തമൊരുക്കുന്ന ഊട്ടി പുഷ്പോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈമാസം 17, 18,19 തീയതികളില്‍ നടക്കുന്ന ഫ്ളവര്‍ഷോ കാണാന്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരങ്ങള്‍ ഊട്ടിയിലേക്ക് ഒഴുകിയെത്തും.
വസന്തോത്സവത്തിന്‍െറ ഭാഗമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നീലഗിരി ജില്ല ഭരണകൂടം, ഹോര്‍ട്ടി കള്‍ചര്‍, ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്ന പനിനീര്‍പ്പൂ പ്രദര്‍ശനം തുടങ്ങി. വിജയനഗരം സെന്‍റിനറി റോസ് ഗാര്‍ഡനില്‍ നടക്കുന്ന റോസാപ്പൂ പ്രദര്‍ശനം കലക്ടര്‍ അര്‍ച്ചനാ പട്നായക് ഉദ്ഘാടനം ചെയ്തു.
12ാമത് പ്രദര്‍ശനത്തിന്‍െറ ഭാഗമായി നീലഗിരി, കോയമ്പത്തൂര്‍, കൃഷ്ണഗിരി, മധുര, തിരുച്ചി, ഈറോഡ് ജില്ലകളിലെ കാര്‍ഷിക വകുപ്പുകള്‍ ഒരുക്കിയ റോസാപ്പൂക്കള്‍കൊണ്ടുള്ള വെള്ളരിപ്രാവ്, മലേഷ്യ ട്വിന്‍ ടവര്‍, മയില്‍, മത്സ്യം തുടങ്ങിയവ കാണികളെ ആകര്‍ഷിക്കും.
നീലഗിരി കാര്‍ഷിക വകുപ്പ് ഒരുക്കിയ 18 അടി ഉയരത്തിലുള്ള പ്രാവിന്‍െറ മാതൃകക്ക് 20,000 പനിനീര്‍പ്പൂക്കള്‍ വേണ്ടിവന്നു. കോയമ്പത്തൂര്‍ കാര്‍ഷിക വകുപ്പിന്‍െറ 18 അടി ഉയരത്തില്‍ ഒരുക്കിയ ട്വിന്‍ ടവര്‍ മലേഷ്യക്ക് 7000 പൂക്കളാണ് ഉപയോഗിച്ചത്. ആറ് അടി ഉയരത്തില്‍ നാല് അടി വീതിയുള്ള കൃഷ്ണഗിരി കാര്‍ഷികവകുപ്പിന്‍െറ മയില്‍ രൂപത്തിന് 8000 പൂക്കള്‍ വേണ്ടിവന്നു.
ധര്‍മപുരിയുടെ പെന്‍ഗ്വിന്‍, മധുരയുടെ മത്സ്യം, തിരുച്ചിയുടെ പ്രണയക്കുരുവികള്‍ എന്നിവയും കാണികള്‍ക്ക് വിരുന്നേകി. പനിനീര്‍പ്പൂ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമ്മാന വിതരണ ചടങ്ങില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിക്കും.
ധര്‍മപുരിയുടെ പെന്‍ഗ്വിന്‍, മധുരയുടെ മത്സ്യം, തിരുച്ചിയുടെ പ്രണയക്കുരുവികള്‍ എന്നിവയും കാണികള്‍ക്ക് വിരുന്നേകി. പനിനീര്‍പ്പൂ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമ്മാന വിതരണ ചടങ്ങില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിക്കും.
പുഷ്പോത്സവ നാളുകളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 15,000 വര്‍ണമലരുകളുടെ പൂത്തൊട്ടികള്‍ ഒരുക്കുന്നതിന്‍െറ തുടക്കം മേയ് 13ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും.
മഴയില്‍ പൂക്കള്‍ നശിക്കാതിരിക്കാന്‍ സംരക്ഷണം നല്‍കിയിട്ടുണ്ട്. ഊട്ടിയില്‍ ഇടക്കിടെ നല്ല മഴ പെയ്യുന്നത് പുഷ്പോത്സ ഒരുക്കങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment