Latest News

പാണത്തൂരില്‍ പോലീസ് വിരട്ടി ഓടിച്ച യുവാവ് കിണററില്‍ വീണ് മരിച്ച നിലയില്‍

പാണത്തൂര്‍: സുഹൃത്തുക്കളോടൊപ്പം വിവാഹ വീട്ടില്‍ പോയി വരുമ്പോള്‍ രാജപുരം പോലീസ് വിരട്ടിയോടിച്ച യുവാവിന്റെ മൃതദേഹം കിണററില്‍ കണ്ടെത്തി. പാണത്തൂര്‍ പേഴത്ത്മൂട്ടില്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ സെബാസ്റ്റ്യന്‍ (25) യാണ് ഞായറാഴ്ച പാണത്തൂര്‍ പട്ടുവത്തെ ആള്‍മറയില്ലാത്ത കിണററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി സെബാസ്റ്റ്യനും സുഹൃത്തുക്കളും ബാപ്പുങ്കത്തെ ഒരു വീട്ടില്‍ കല്ല്യാണത്തിന് പോയി വരുമ്പോള്‍ അതുവഴി വന്ന രാജപുരം പോലീസ് യുവാക്കളെ വിരട്ടിയോടിച്ചിരിന്നു. ഇതിനിടിയില്‍ പിടിയിലായ രണ്ട് യുവാക്കളെ പോലീസ് മര്‍ദ്ദിക്കുകയും തെറിവിളിച്ചതായും ആരോപണമുണ്ട്. ഓടിപോയവരെയും കൂട്ടി ഞായറാഴ്ച രാവിലെ രാജപുരം പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന നിരര്‍ദ്ദേശത്തോടെ ഇവരെ വിട്ടയക്കുകയായിരുന്നു.
രാവിലെ പോലീസ് സ്റ്റേഷനില്‍ പോകാനായി സുഹൃത്തുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് സെബസ്റ്റ്യന്‍ രാത്രി വീട്ടിലെത്തിയിട്ടില്ലെ വിവരം അറിയുന്നത്.
ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് ആള്‍മറയില്ലാത്ത കിണറിന് സമീപം സെബാസ്റ്റ്യന്റെ താക്കോല്‍ കൂട്ടം കാണ്ടെത്തിയതതിനെ തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തിയത്.

കുറ്റിക്കോലില്‍നിന്ന് ഫയര്‍ഫോഴ്സെത്തി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. സംഭവമറിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പാണത്തൂര്‍ സംസ്ഥാന പാത ഉപരോധിച്ചു. പിന്നീട് കാഞ്ഞങ്ങാട് നിന്നെത്തിയ ഡിവൈഎസ്പി പി തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പാണത്തൂര്‍ പിഎച്ച്സിയിലേക്ക് മാറ്റി. 

ഡെപ്യൂട്ടി തഹസില്‍ദാര്‍ പി രാഘവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാസര്‍കോട് ഡിവൈഎസ്പി മോഹനചന്ദ്രന്‍, സിഐ ബാബു പെരിങ്ങേത്ത്, എസ്ഐമാരായ രാജീവന്‍ വലിയവളപ്പില്‍, സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും പാണത്തൂരിലെത്തി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജെയിംസ്, എം സി മാധവന്‍, ബി അനില്‍കുമാര്‍, സിപിഐ എം നേതാക്കളായ ടി കോരന്‍, എം വി കൃഷ്ണന്‍, പി തമ്പാന്‍, കെ കൃഷ്ണന്‍, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് കെ രാജ്മോഹന്‍, എ വി സഞ്ജയന്‍ എന്നിവര്‍ സംഭവമറിഞ്ഞ് പാണത്തൂരിലെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെ മണികണ്ഠന്‍, കെ രാജ്മോഹന്‍, എ വി സഞ്ജയന്‍, മധു കോളിയാര്‍, സി ബാബുരാജ്, കെ കെ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും തിങ്കളാഴ്ച പനത്തടിയില്‍ ഹര്‍ത്താല്‍ നടത്തും.

സഹോദരങ്ങള്‍: ജോബി ജോസഫ്, ജൂലി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.