അബുദാബി കാസര്‍കോട് ജില്ല കെ എം സി സി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലും പ്രതിഭാ സംഗമത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹമീദ് ഹാജി.
ലോകമെങ്ങുമുള്ള കെ എം സി സി പ്രവര്‍ത്തകര്‍ കേരളത്തിലെ അശരണരുടെയും ആലംബഹീനരുടെയും പ്രയാസങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ആശ്വാസത്തിന്റെ
തെളിനീരോഴുക്കി കൊടുക്കുകയും ചെയ്തു സ്വന്തം വേദനകള്‍ കടിചിരക്കിയും ,അന്യനെ സഹായിക്കാനുള്ള വലിയൊരു മനസ്സിനുടമകളായി മാറുകയും ചെയ്യുന്നത് കാണുമ്പോള് അതിരറ്റ അഭിമാനം ഉണ്ടാവുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ല കെ എം സി സി പ്രസിഡന്റ് പി.കെ. അഹമദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. യു.എ.ഇ. കെ.എം.സി.സി. ട്രഷറര്‍ യു. അബ്ദുള്ള ഫാറൂഖി ഉത്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന ജേതാവ് പി. ബാവ ഹാജിയെ യോഗത്തില്‍ ആദരിച്ചു. ഏഷ്യാനെറ്റ് മൈലാഞ്ചി വിജയി നവാസ് കാസറഗോഡിനു സ്വീകരണവും, അബുദാബി കെ.എം സി സി. ഫെസ്റ്റ് 2013 ല് മത്സരിച്ച കാസര്‍കോട്് ജില്ല പ്രതിഭകളെ അനുമോദിക്കുകയും, വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. കെ എം സി സി ഫെസ്റ്റില്‍ കായിക ഇനത്തില്‍ ചാമ്പ്യന്‍ പട്ടം ലഭിച്ച കാസറഗോഡ് ജില്ലക്കുള്ള ഓവറോള്‍ ട്രോഫി അബുദാബി കെ എം സി സി ജനറല്‍ സെക്രട്ടറി ടി .കെ. ഹമീദ് ഹാജി ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജിക്ക് നല്‍കി. ഗായകന്‍ നവാസിനുള്ള ജില്ല കെ എം സി സി യുടെ ഉപഹാരം പ്രസിഡന്റ് പി.കെ. അഹമദ് സമ്മാനിചു. ഇസ്ലാമിക് സെന്റര് ജനറല്‍ സെക്രെട്ടറി എം.പി.എം. റഷീദ്, ടി.കെ. ഹമീദ് ഹാജി, പി. ബാവ ഹാജി, മുജീബ് മൊഗ്രാല്‍, റഫീക്ക് കാക്കടവ് പ്രസംഗിച്ചു. നവാസ് കാസര്‍കോട്, എം എം നാസര്‍, നിസാര്‍ എടതോട് ഗാനം ആലപിച്ചു. ജനറല്‍ സെക്രെട്ടറി അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ സ്വാഗതവും, സെക്രെട്ടറി ഷാഫി സിയാറതിങ്കര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment