Latest News

സുന്നിസെന്ററിനു നേരേ അക്രമം

കൂത്തുപറമ്പ്: വേങ്ങാട് ഹൈസ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സുന്നി സെന്ററിനു നേരേ അക്രമം. മദ്രസ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സെന്ററിനു നേരേ തിങ്കളാഴ്ച അര്‍ധരാത്രിയാണ് അക്രമം നടന്നത്.

അക്രമിസംഘം ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വാതില്‍ തകര്‍ത്ത് അകത്തേക്കു കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് സെന്ററിനകത്ത് ഉണ്ടായിരുന്നവര്‍ ഉണര്‍ന്നു ലൈറ്റിടുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എസ്എസ്എഫ് 40-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങളും നശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.