Latest News

പി. ജയരാജനെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു

തളിപ്പറമ്പ്: കണ്ണൂര്‍ ഐജി ജോസ് ജോര്‍ജിനെ അശ്ലീലഭാഷ ഉപയോഗിച്ചു ചീത്തവിളിച്ചതിനു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പില്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണു ജയരാജന്‍ ഐജിയുടെ പേരെടുത്തു പറഞ്ഞ് അസഭ്യപ്രയോഗം നടത്തിയത്.

അന്യായമായി സംഘം ചേരുക, ലഹളയുണ്ടാക്കുക, പൊതുസ്ഥലത്തു തടസം സൃഷ്ടിക്കുക, പൊതുസ്ഥലത്തു വച്ച് അശ്ലീലഭാഷ ഉപയോഗിക്കുക എന്നിവയ്ക്ക് ഐപിസി 143, 147, 283, 294 ബി, കേരള പോലീസ് ആക്ട് 117 ഇ വകുപ്പുകള്‍ പ്രകാരമാണു കേസ്. അറസ്റ്റിലായാല്‍ സ്റ്റേഷനില്‍നിന്നു തന്നെ ജാമ്യം ലഭിക്കാവുന്ന ഈ കേസില്‍ മൂന്നു മാസം വരെ തടവു ലഭിക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.