Latest News

ബേക്കൽ ഉപജില്ല കലോത്സവം; ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യൻ

ഉദുമ:[www.malabarflash.com] ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 145 പോയന്റ നേടി ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യൻമാരായി.

ഹൈസ്കൂൾ വിഭാഗത്തിൽ 148 പോയന്റ് നേടിയ വെള്ളിക്കോത്ത് പി സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ് ചാമ്പ്യൻ.യു പി വിഭാഗത്തിൽ 67 പോയന്റ നേടിയ കൂട്ടക്കനി ഗവ.യു.പി.സ്ക്കുളും,എൽ.പി വിഭാഗത്തിൽ 51 പോയന്റ നേടി ഉദുമ പടിഞ്ഞാര്‍ അംബിക എ എൽ.പി.സ്കൂളും ഒന്നാമതായി. 

അറബിക്ക് സാഹിത്യോത്സവത്തിൽ എച്ച എസ് വിഭാഗത്തിൽ പള്ളിക്കര ഇസ്ലാമിക്‌ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി ഒന്നാമത്തെത്തി.
ഹയർ സെക്കണ്ടറിയിൽ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ അജാനൂർ ഇഖ്ബാൽ എച്ച്.എസ്.എസ്, പെരിയ ജി .എച്ച്.എസ്.എസിനുമാണ്. 

സമാപന സമ്മേളനം കാഞ്ഞങ്ങാട് സബ് കലക്ടർ മൂൺ മയി ജോഷി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. സംഘാടക വർക്കിംഗ് ചെയർമാൻ അഹമ്മദ് കിർമ്മാനി സ്വാഗതം പറഞ്ഞു. ഓവറോൾവിജയികൾക്ക് മൂൺ മയി ജോഷി, എ.ഇ.ഒ.കെ.ശ്രീധരൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.