Latest News

കുസാറ്റ് പി.ജി. എന്‍ട്രന്‍സ്: പ്രണവ് ചന്ദ്രന് ഒന്നാംറാങ്ക്‌

ഇരിട്ടി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല നടത്തിയ അഖിലേന്ത്യാ പി.ജി.പ്രവേശന പരീക്ഷയില്‍ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, മറൈന്‍ ജിയോളജി, ഓഷ്യനോഗ്രഫി, ഇന്‍സ്ട്രുമെന്റേഷന്‍, മെറ്റ്യോറോളജി എന്നീ ആറുവിഷയങ്ങളില്‍ ഇരിട്ടി എം.ജി.കോളേജിലെ മൂന്നാംവര്‍ഷ ഫികിക്‌സ് ബിരുദ വിദ്യാര്‍ഥി വി.എം.പ്രണവ് ചന്ദ്രന്‍ ഒന്നാംറാങ്ക് നേടി.

ചാവശ്ശേരി 19-ാംമൈല്‍ സ്വദേശിയാണ്. നേരത്തെ നടന്ന അഖിലേന്ത്യാ ഐ.ഐ.ടി. ജെ.എ.എം. പരീക്ഷയില്‍ ഇരിട്ടി കോളേജിലെ വൈശാഖ്, അനുശ്രീ, പ്രണവ് ചന്ദ്രന്‍, ഹാരിസ് എന്നിവര്‍ യോഗ്യത നേടിയിരുന്നു. കുസാറ്റ് പി.ജി.എന്‍ട്രന്‍സിലെ ആദ്യ 40 റാങ്കുകളില്‍ എം.ജി.കോളേജിലെ 12 ഫിസിക്‌സ് വിദ്യാര്‍ഥികളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.