Latest News

ആള്‍ദൈവം ചമഞ്ഞ് യുവതികളെ മാനഭംഗം ചെയ്തയാള്‍ അറസ്റ്റില്‍

ശ്രീനഗര്‍: ആള്‍ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് യുവതികളെ മാനഭംഗത്തിനിരയാക്കിയിരുന്നയാള്‍ കാഷ്മീര്‍ പോലീസിന്റെ പിടിയിലായി. 42-കാരനായ ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബിലുള്ള സ്വന്തം ആശ്രമത്തില്‍ വച്ചാണ് ഇയാള്‍ യുവതികളെ മാനഭംഗത്തിനിരയാക്കിയിരുന്നത്.

സയ്യിദ് ഗുല്‍സാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ പെണ്‍കുട്ടികള്‍ക്കായി ഹ്രസ്വകാല ഭക്തക്ലാസുകള്‍ നടത്തിയിരുന്നു. പ്രാദേശിക ചാനലുകളിലും പത്രങ്ങളിലും ഇയാള്‍ സ്വന്തം പരസ്യവും നല്കിയിരുന്നു. ക്ലാസിനായെത്തുന്ന യുവതികളെ ശുദ്ധീകരിക്കാനെന്ന പേരില്‍ ആശ്രമത്തിനുള്ളില്‍ കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയിരുന്നത്.

ഗുല്‍സാര്‍ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് ഇയാളുടെ ശിഷ്യന്‍ ഇംത്യാസ് അഹമ്മദ് സോഫി കണ്ടതോടെയാണ് രഹസ്യങ്ങള്‍ പുറത്തുവന്നത്. ഗുല്‍സാറിന്റെ തട്ടിപ്പിനിരയായ നാലു പെണ്‍കുട്ടികള്‍ കോടതിയില്‍ മൊഴി നല്കിയതോടെ പോലീസ് ഗുല്‍സാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറംലോകമറിഞ്ഞത്. അഞ്ഞുറോളം പെണ്‍കുട്ടികളെയാണ് ഇയാള്‍ മാനഭംഗത്തിനിരയാക്കിയത്. ഇവരെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വീണ്ടും ഇയാള്‍ ചതിവിനിരയാക്കിയിരുന്നു. പെണ്‍കുട്ടികളെ വശീകരിക്കുന്നതിനായി സ്ത്രീകളെയും സഹായികളായി നിയമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ഗുല്‍സാറിനെ 15 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ സഹായികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഗുല്‍സാര്‍ അറസ്റ്റിലായതോടെ ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പെണ്‍കുട്ടികളാണ് വെളിപ്പെടുത്തലുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.