കണ്ണൂര്‍: മുസ്‌ലിം ലീഗ് പിരിച്ചു വിടേണ്ടി വന്നാലും തീവ്രവാദികളുമായി സന്ധി ചെയ്യില്ലെന്ന് ഉറപ്പിച്ച പ്രഖ്യാപനം നടത്തിയ കേരളത്തിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്‌ലിം ലീഗാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേററ് അംഗം അന്‍വര്‍സാദത്ത് പാലക്കാട് പറഞ്ഞു.
ചാലാട് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ചാലാട് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
അങ്ങിനെയുളള ഒരു പ്രസ്ഥാനത്തെയാണ് തീവ്രവാദികളെ വളര്‍ത്തുന്നവരായി സി.പി.എം കളള പ്രചരണം നടത്തുത്. ഇത് വിശ്വസിക്കാന്‍ മാത്രം കേരള ജനത വിഡ്ഡികളല്ലെന്ന് പിണറായി ഓര്‍ക്കണം.
ലീഗ് തീവ്രവാദം പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ പിണറായിയും പി. ജയരാജനും രണ്ട് കാലില്‍ നടക്കുമായിരുന്നില്ല. തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ലീഗ്. എന്നാല്‍ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചതും കൂട്ടുകെട്ടുണ്ടാക്കിയതും സി.പി.എമ്മാണെന്ന് ജനങ്ങള്‍ക്കറിയാം.
തീവ്രവാദത്തിന് തുടക്കം കുറിച്ച മഅദനിയെ ഒററപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും പൊന്നാനിയിലും പേറനടന്നത് പിണറായി മറന്നു പോയോ..?
തലശ്ശേരിയില്‍ എന്‍.ഡി.എഫിന്റെ സഹായം തേടിയത് അത്ര എളുപ്പം മറക്കാനാവുമോ..?, എന്‍.ഡി.എഫിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് വാങ്ങിയ സി.പി.എം ഈ തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച ലീഗിനെ കുററപ്പെടുത്താന്‍ എന്ത് അധികാരമാണുളളതെന്ന് അന്‍വര്‍ സാദത്ത് ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന് തെമ്മാടി കൂട്ടങ്ങളുടെ സ്ഥാനമാണുളളത്, അവര്‍ മുസ്‌ലിം സമൂഹത്തിന് അപമാനമാണ്. പരമ്പരാഗതമായ ഹിന്ദു മുസ്‌ലിം ബന്ധം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാളും, ബോംബും കൊണ്ട് ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല. ഈ ഒരുക്കം എന്തിന് വേണ്ടിയാണ്, ആരെ രക്ഷിക്കാനാണ്. അദ്ദേഹം ചോദിച്ചു.
വാളും, ബോംബും കൊണ്ട് ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല. ഈ ഒരുക്കം എന്തിന് വേണ്ടിയാണ്, ആരെ രക്ഷിക്കാനാണ്. അദ്ദേഹം ചോദിച്ചു.
കെ .ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment