Latest News

സൈനികനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: സൈനികനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് അണിഞ്ഞ മൊട്ടമ്മലിലെ എം നാരായണന്‍ നായരുടെ മകന്‍ ഇ ചന്ദ്രനെയാ (35)ണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

പൂനെയില്‍ ബിഎസ്എഫ് സൈനികനായ ചന്ദ്രന്‍ അവധിക്ക് തിങ്കളാഴ്ച നാട്ടിലെത്തിയതായിരുന്നു. വ്യാഴാഴ്ച പകല്‍ രണ്ടിന് വീട്ടുകാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ചന്ദ്രനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിദ്യാനഗര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. ഭാര്യ: ഷൈല്‍ന. മകള്‍: ശ്രിയ (നാലു). അമ്മ: ഇ ലക്ഷ്മി. സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്), വിശാല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.