കനത്ത ചൂട് കണക്കിലെടുത്ത് ഇത്തവണ ഏഴ് മണി മുതലായിരുന്നു വോട്ടെടുപ്പ്. രാവിലെ വോട്ട് ചെയ്യാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം നല്ല തിരക്കായിരുന്നു. എന്നാല്‍ 10 മണിക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. വൈകിട്ടോടെ വീണ്ടും ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിത്തുടങ്ങി. ബാംഗ്ലൂര്‍ സിറ്റിയിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് രേഖപ്പെടുത്തി. ബാംഗ്ലൂര്‍ സിറ്റിയിലെ പോളിംഗ് 55 ശതമാനമാണ്. ബാഗല്‍കോട്ട്, ബെല്‍ഗാം, ബിജാപൂര്‍, ഹുബ്ലി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മുംബെയ് കര്‍ണാടകയില്‍ ശരാശരി 60 ശതമാനമായിരുന്നു പോളിംഗ്. ബെല്ലാരി, ഗുല്‍ബെര്‍ഗ, യാദ്ഗിരി, ബീദര്‍, റായ്ച്ചൂര്‍ പ്രദേശങ്ങള് ചേരുന്ന ഹൈദരാബാദ് കര്‍ണാടകയില്‍ പോളിംഗ് കുറവായിരുന്നു. ഇവിടെ ശരാശരി 50 ശതമാനമാണ്. ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഷിമോഗ, ചിത്ര ദുര്‍ഗ്ഗ, ചിക്മഗളൂര്‍, ദാവങ്കരെ ഉള്‍പ്പെടുന്ന മദ്ധ്യകര്‍ണാടകയില്‍ ഏതാണ്ട് 63 ശതമാനമാണ് പോളിംഗ്. ബാംഗ്ലൂര്‍ റൂറല്‍, രാംനഗര്‍, മൈസൂര്‍, മണ്ഡ്യ. ചാംരാജ് നഗര്‍, കൂര്‍ഗ്, ഹാസന്‍, തുംകൂര്‍, ചിക്ബെല്ലാപ്പൂര്‍, കോലാര്‍ എന്നിവ ചേരുന്ന ഓള്‍ഡ് മൈസൂരില്‍ 64 ശതമാനമായിരുന്നു പോളിംഗ് ശരാശരി. ദക്ഷിണ്‍ കന്നഡയും, ഉഡുപ്പിയും, ഉത്തര കന്നഡയും ഉള്‍പ്പെടുന്ന തീരദേശ കര്‍ണാടകയില്‍ ശരാശരി 57 ശതമാനം പോളിംഗ് ഉണ്ടായി.
കോലാറിലും റായ്ച്ചൂരിലും ബംഗലൂരുവിലും നേരിയ തോതില്‍ ചിക്ബെല്ലാപ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബെല്ലാരിയില്‍ ബിഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഷിമോഗയില്‍ കെജെപി പ്രവര്‍ത്തകനും വോട്ടര്‍മാര്‍ക്ക് പണംകൊടുക്കുന്നതിനിടെ പിടിയിലായി. ബംഗലൂരുവില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച 85 പേര്‍ പിടിയിലായി. തുംകൂറിലും ബെല്ലാരിയിലെ ചില വാര്‍ഡുകളിലും ആളുകള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ജഗദീഷ് ഷെട്ടാര്‍ ഹുബ്ലിയിലെ ധര്‍വാര്‍ഡിലും, സിദ്ധാരാമയ്യ വരുണയിലും, ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയിലും കുമാരസ്വാമി രാമനഗരയിലും വോട്ട് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment