മഞ്ജുഷയുടെ ചികിത്സയക്കായി മേല്‍പറമ്പ് നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ വന്നവീഴ്ചയാണ് ജപ്തി നോട്ടീസിനിടയാക്കിയത്. ജന്മനാ ഇരുകണ്ണുകളുടെയും ഞരമ്പുകള്‍ക്ക് അസുധം ബാധിച്ചാണ് മഞ്ജുഷക്ക് വെളിച്ചം അന്യമായത്.
ശസ്ത്രക്രിയ നടത്തിയാല്‍ കാഴ്ചശക്തി വീണ്ടെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് ഭാരിച്ചതുക ചെലവാകും. കൂലിപ്പണിക്കാരനായ കൃഷ്ണന്‍ കടം വാങ്ങിയും ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വിറ്റുമാണ് മകളുടെ ചികിത്സ നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് കൃഷ്ണന്‍ മരിച്ചതോടെ മഞ്ജുഷ അടക്കമുള്ള മൂന്ന് പെണ്‍മക്കളുടെ ചുമതല ലക്ഷ്മിയുടെ ചുമലിലായി.
ലക്ഷ്മി ബീഡി തെറുത്ത് ലഭിക്കുന്ന തുഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. വായ്പയുടെ ആദ്യ ഗഡുക്കള്‍ അടച്ചെങ്കിലും കൃഷ്ണന്റെ മരണത്തോടെ മുടങ്ങി. തിരുവനന്തപുരം വനിതാ കോളേജില്‍ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
കാസര്‍കോട് അന്ധ വിദ്യാലയത്തിലായിരുന്നപ്പോള്‍ സംഗീതം അഭ്യസിച്ചിരുന്നു. കവിത പാരായണത്തിന് സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഓള്‍ കേരള സ്പെഷ്യല്‍ യൂത്ത് ഫെസ്റ്റിവലില്‍ വ്യക്തികത ചാമ്പ്യന്‍ഷിപ്പും നേടി.
കൂത്താട്ടുകുളത്ത് ആയുര്‍വേദ ചികിത്സയിലാണിപ്പോള്‍. നേരിയ പ്രകാശം ഇപ്പോള്‍ തിരിച്ചറിയാനാകുന്നു. അഞ്ചു വര്‍ഷത്തെ ചികിത്സകൊണ്ട് ഒരു കണ്ണിനെങ്കിലും കാഴ്ച ശക്തി വീണ്ടെടുക്കാന്‍ പറ്റുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് ലക്ഷങ്ങള്‍ ചെലവാകും.
മഞ്ജുഷയുടെ ചികിത്സക്കായി എടയാട്ട് ജീവകലാകായിക കേന്ദ്രം ചെമ്മനാട് പഞ്ചായത്ത് അംഗങ്ങളായ എ നാരായണന്‍ നായര്‍ ചെയര്‍മാനും ഷംസുദ്ദീന്‍ തെക്കില്‍ കണ്‍വീനറുമായി സഹായ സമിതി രൂപീകരിച്ചു. വിജയ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ : 200501011001474
ഫോണ്‍: 9846712759.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment