നിരവധി പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ച അജാനൂര്‍ ഇട്ടമ്മലിലെ ഇര്‍ഫാന്‍ഖാനാണ് മലയാള സിനിമയ്ക്ക് കാഞ്ഞങ്ങാട്ടു നിന്ന് മുതല്‍ കൂട്ടാകുന്നത്.
ഇര്‍ഫാന്‍ അഭിനയിച്ച മിസ്റ്റര്‍ ബീന്‍ എന്ന ചിത്ര വെള്ളിയാഴ്ച വെള്ളിത്തിരയിലെത്തും. റെജി പോളാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഇര്‍ഫാന്‍ഖാനിനു പുറമെ ദിവ്യദര്‍ശന്‍, ബിജുകുട്ടന്‍, മാനവ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷമിടുന്നുണ്ട്.
ഇര്‍ഫാന്‍ഖാന്‍ അഭിനയിച്ച മറ്റൊരു ചിത്രം അണിയറയില്‍ അവസാന ഒരുക്കത്തിലാണ്. അധികാരം എന്ന് പേരുള്ള ഈ ചിത്രം ഷാര്‍വിയാണ് സംവിധാനം ചെയ്യുന്നത്. സാബുഘോഷ് എറണാകുളമാണ് നിര്‍മ്മാതാവ്.
പുതിയ നല്ല അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവ കലാകാരന്‍. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇര്‍ഫാന്‍ഖാന്റെ മനസില്‍ സിനിമാ മോഹം ഉദിച്ചത്. ഇതിനിടയില്‍ ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കാന്‍ അവസരം കിട്ടിയത് സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പിന് ഇര്‍ഫാന്‍ഖാനെ സഹായിച്ചു.









No comments:
Post a Comment