Latest News

സ്‌ക്കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

malabarflash
കാസര്‍കോട്: സ്‌ക്കൂള്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാ­ക്കുന്നതിലേക്കായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഒരു പ്രീ മണ്‍സൂണ്‍ പരിശോ­ധന കാസര്‍കോട്, കാഞ്ഞങ്ങാട് ആര്‍ടി ഓഫീസുകളില്‍ ഈ മാസം എല്ലാ ബുധനാഴ്ചകളിലും നടത്തുമെന്ന് ആര്‍ടി ഒ അറിയിച്ചു.

ഒരു വര്‍ഷത്തിനുമേല്‍ പഴക്കമുളള എല്ലാ സ്‌ക്കൂള്‍ ബസുകളും അറ്റകുറ്റപണികള്‍ തീര്‍ത്ത് സ്പീഡ് ഗവര്‍ണര്‍, സൈഡ് കര്‍ട്ടണുകള്‍, ലൈറ്റു­കള്‍, സീറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കി പരിശോധനയ്ക്കായി കൊുവരേതാണ്. മുന്‍ ഗ്ലാസ്സുകളില്‍ നിര്‍ദ്ദിഷ്ട സ്റ്റിക്കറുകള്‍ പതിപ്പിക്കേണ്ടതാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.