Latest News

കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുഖ്യപ്രതിപക്ഷ സ്ഥാനം ജെഡി-എസിന്

ബാംഗളൂര്‍: കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ട ബിജെപിക്ക് മുഖ്യപ്രതിപക്ഷകക്ഷി സ്ഥാനവും നഷ്ടമായി. ജനതാദള്‍- സെക്കുലറിനെ കര്‍ണാടകയിലെ മുഖ്യപ്രതിപക്ഷമായി തെരഞ്ഞെടുത്തു. ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാകും കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ്. ജെഡി-എസിനും ബിജെപിക്കും തുല്യ സീറ്റുകളായതിനാല്‍ വോട്ടിംഗ് ശതമാനം പരിഗണിച്ചാണ് ജെഡി-എസിനെ മുഖ്യപ്രതിപക്ഷമായി തെരഞ്ഞെടുത്തത്.

ജെഡി-എസിന് 20.09 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 19.97 ശതമാനമാണ്. 19 വര്‍ഷത്തിനു ശേഷമാണ് ജെഡി-എസ് മുഖ്യപ്രതിപക്ഷ കക്ഷിയാകുന്നത്. അതിനിടെ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പാര്‍ട്ടി നേതാവായി ഷെട്ടാറിനു മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയെയും തെരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.