Latest News

എംഎല്‍എ ഫണ്ടില്‍ നിന്നു 20 ലക്ഷം അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് നിയോജകമണ്ഡലത്തിലെ രണ്ട് വികസന പദ്ധതികള്‍ക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നു 20 ലക്ഷം രൂപ അനുവദിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ പുലിക്കുന്ന്-മുഹിയുദ്ദീന്‍ മസ്ജിദ് -പാങ്ങോട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനു 15 ലക്ഷവും ഐത്തന്‍ റോഡ്-പട്ടേല്‍ റോഡ്-ഇബ്രാഹിം ഹൗസ് നടപ്പാതക്ക് സ്ലാബിട്ട് മൂടുന്നതിനു 5 ലക്ഷം രൂപയും അനുവദിച്ചു. മുനിസിപ്പാലിറ്റി എന്‍ജിനീയറാണ് പദ്ധതി നടപ്പാക്കുക. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.