അടിയന്തിര ചികിത്സ ആവശ്യമുളളവരില്‍ ചിലര്‍ നിലവിലുളള ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മാരകരോഗങ്ങള്‍ ബാധിച്ച് അടിയന്തിര ചികിത്സ ആവശ്യമുളള ദുരിതബാധിതര്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. 2010, 2011 വര്‍ഷങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ 5500 പേരെ ദുരിതബാധിതരെന്ന് കണ്ടെത്തിയിരുന്നു. അവര്‍ക്ക് സൗജന്യ ചികിത്സയും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2013 ജൂണ്‍, ജൂലൈ മാസങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment