Latest News

ദുരിതാശ്വാസ നിധിയിലേക്കു ധനശേഖരണത്തിനായി സംഗീത കച്ചേരി

നീലേശ്വരം: സംഗീതവും സാമൂഹിക പ്രവര്‍ത്തനവും കൈകോര്‍ത്ത ജനകിയ സംഗീത യാത്രയുടെ രജത ജൂബിലി വര്‍ഷത്തില്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനശേഖരണത്തിനായി വെള്ളിക്കോത്ത് വിഷ്ണുഭട്ട് നടത്തിയ സംഗീത കച്ചേരി 25 നിലവിളക്കുകള്‍ കൊളുത്തി ഉദ്ഘാടനം ചെയ്തു. 

നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1988 എസ് എസ് എല്‍ സി ബാച്ചിലെ 25 പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് നിലവിളക്ക് കൊളുത്തിയത്. ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ചാണ് വേദി ഒരുക്കിയത്.

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പാടി രചിച്ച ഭൂവനന്ദനം പാടി കച്ചേരി ഉപസംഹരിച്ചു. ബല്‍രാജ് കാസറഗോഡ് (വയലിന്‍), കാസര്‍കോട് ശ്രീധര്‍ റൈ (മൃദംഗം), വെള്ളിക്കോത്ത് സോമശേഖരന്‍ (ഹാര്‍മോണിയം), പ്രവീണ്‍ നീലേശ്വരം (പുല്ലാങ്കുഴല്‍), അശോകന്‍ കാസര്‍കോട് (തബല), മടിക്കൈ ഉണ്ണികൃഷ്ണന്‍ (ഘടം), എന്നിവര്‍ പക്കമേളം ഒരുക്കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ആസ്വാദകരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.