Latest News

തല വളരുന്ന മൂന്നുവയസുകാരി ഷംസില്‍ നൂറ കനിവിന്റെ കൈകള്‍ തേടുന്നു

Malabarflash

കാസര്‍കോട് : കരളലയിപ്പിക്കുന്ന കാഴ്ചയുമായി മൂന്നു വയസുകാരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ചൗക്കി കുന്നിലെ മുഹമ്മദ് സാലി - നഫീസ ദമ്പതികളുടെ മകള്‍ ഷംസില്‍ നൂറയാണ് തല വളരുന്ന അപൂര്‍വ്വ രോഗവുമായി ദുരിതക്കിടക്കയിലായത്. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് പിറന്നു വീഴുമ്പോള്‍ യാതൊരു വൈകല്യം ഉണ്ടായിരുന്നില്ല. പിന്നീടാണ് തല വളര്‍ന്ന് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഡോക്ടറെ കാണിച്ച് ചികിത്സ നടത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ തല വീണ്ടും വളരാന്‍ തുടങ്ങിയിരിക്കുകയാണ്.

കാസര്‍കോട് നടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കുട്ടിയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാതാവ് നഫീസ പറഞ്ഞു. നാലുമാസം മുമ്പ് ചൗക്കിയിലെത്തിയ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെ കണ്ട് കാര്യമുണര്‍ത്തിയിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് അധികൃതരെത്തി കുട്ടിയെ പരിശോധിച്ചെങ്കിലും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതത്തില്‍പ്പെട്ടതല്ലെന്നും സഹായത്തിന് അര്‍ഹതയില്ലെന്നും അറിയിച്ചതായി നഫീസ പറഞ്ഞു.

കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന മുഹമ്മദ് സാലിക്ക് നൂറയെ കൂടാതെ മൂന്നു പെണ്‍മക്കളാണുള്ളത്. നൂറയുടെ രോഗം ഭേദമാകാന്‍ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ മുഹമ്മദ് സാലിക്ക് ഇത്രയും വലിയ ചികിത്സാചെലവ് താങ്ങാനാവാത്തതാണ്. മകളെ മാരകരോഗത്തില്‍ നിന്നും മുക്തമാക്കാന്‍ ഉദാരമതികളുടെ കനിവു തേടുകയാണ് ഈ കുടുംബം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.