കാസര്‍കോട് : ചെമ്മനാട് സി എച്ച് സെന്ററിന്റെയും, ഏനപോയ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 19 ന് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയും, ആരോഗ്യ ബോധവത്ക്കരണ ചിത്രപ്രദര്‍ശനോദ്ഘാടനം ഡോ. മൂസബ്ബയും നിര്‍വ്വഹിക്കും. ചടങ്ങില്‍ സി ടി അഹമ്മദലി അധ്യക്ഷത വഹിക്കും.
രാവിലെ 9 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ ശസ്ത്രക്രിയ, ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗം, കണ്ണ്, ഇ എന്‍ ടി, എല്ല്, പല്ല് എന്നീ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി എച്ച് സെന്റര്‍ പ്രസിഡണ്ട് സി ടി അഹമ്മദലി, ജനറല്‍ സെക്രട്ടറി കെ ടി നിയാസ്, കെ ടി എം ജമാല്‍, ടി എം അബ്ദുല്ല, സി എ അസീസ്, ഖാദര്‍ കുന്നില്‍, സി എം മുസ്തഫ, എ എ താജ്ജുദ്ദിന്‍, സി എ മനാഫ്, സി ടി അബ്ദുല്‍ഖാദര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
ആരാധകന്റെ ദാരുണ മരണത്തില്‍ അനുശോചനമറിയിച്ച് തെന്നിന്ത്യന്‍ താരം വിജയ്. തന്നെ സ്നേഹിച്ചവന്റെ മരണം നികത്താനാവാത്തതാണ്. ജീവന് ഭീഷണിയുണ്ടാകു...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ഇരിയ: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ച ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ച് ജീവനൊടുക്കി. ഇരിയയിലെ വിഷ്ണുഹോട്ടല് തൊഴി...
-
തിരുവനന്തപുരം: വ്യാജവിസയില്‍ കുടുങ്ങി സൗദി അറേബ്യയില്‍ കഴിയുന്ന 100 മലയാളികളടക്കം 200 ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് പ്രവാസികാര്യ സമിതി (എച്...


No comments:
Post a Comment