Latest News

സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : കാസര്‍കോട് ജില്ലാ സൈക്കിളിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് കേരള സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ് മെയ് 18, 19 തീയ്യതികളില്‍ പാലക്കുന്നില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന -ദേശീയ-അന്തര്‍ദേശീയ പുരുഷ വനിതാ താരങ്ങള്‍ ഉള്‍പ്പെടെ മൂന്നൂറില്‍പരം കായിക താരങ്ങള്‍ പതിനാല്, പതിനാറ്, പതിനെട്ട്, പതിനെട്ടിനു വയസിനു മുകളില്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളിലായി മാറ്റുരയ്ക്കും.

ജില്ലയില്‍ ആദ്യമായാണ് സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 2013 ജുലൈ യില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. 18 ന് രാവിലെ ഏഴുമണിക്ക് കാസര്‍കോട് ജില്ലാ സൈക്കിളിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് കെ വി വിജയകുമാര്‍ ഫ് ളാഗ് ഓഫ് ചെയ്യും. പാലക്കുന്ന് ടൗണില്‍ നിന്നും പുറപ്പെട്ട് കാപ്പില്‍ ബീച്ച്, അംബികാ നഗര്‍ വഴി പാലക്കുന്ന് ടൗണില്‍ മത്സരം സമാപിക്കും. വൈകുന്നേരം നാലുമണിക്ക് ഉദുമ പഞ്ചായത്ത് പരിസരത്തു നിന്നും ഘോഷയാത്ര നടക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമ്മേളനം അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഒളിമ്പ്യന്‍ എം ഡി വത്സമ്മ ഉദ്ഘാടനം ചെയ്യും. ഡി ഐ ജി ടി ജെ ജേക്കബ് വിശിഷ്ട അഥിതിയായിരിക്കും. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിക്കും.

19 ന് രാവിലെ ഏഴുമണിക്ക് സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. മത്സരാര്‍ത്ഥികള്‍ക്ക് പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ എം അച്യുതന്‍ മാസ്റ്റര്‍, കെ വി വിജയകുമാര്‍, എം രാമചന്ദ്രന്‍ മാസ്റ്റര്‍, പള്ളം നാരായണന്‍, ടി വി മുരളീധരന്‍, രജിത്ത്, ഗണേശന്‍ അരമങ്ങാനം സംബന്ധിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.