കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാമിഷന്‍ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് പട്ടികവര്‍ഗ്ഗ മേഖലയിലെ കുടുംബശ്രീകള്‍, ബാലസഭ കുടുംബങ്ങള്‍ ഉള്‍പ്പെടെയുളളവരെ ഉള്‍പ്പെടുത്തി കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മാലക്കല്ല് ലൂര്‍ദ്ദ്മാതാ പളളി ഓഡിറ്റോറിയത്തില്‍ ഊരുല്‍സവം സംഘടിപ്പിച്ചു.
പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഘ്‌നേശ്വരഭട്ട് അധ്യക്ഷത വഹിച്ചു.
പട്ടികവര്‍ഗ്ഗ കുടുംബശ്രീകള്‍ക്കുളള കോര്‍പ്പസ് ഫണ്ട് വിതരണം കുടുംബശ്രി സംസ്ഥാന ഗവേണിംഗ് ബോഡി എക്‌സിക്യുട്ടീവ് അംഗം അഡ്വ: എന്‍ എ ഖാലിദ് നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ കുടുംബശ്രീകള്‍ ബാലസഭയ്ക്കുളള രജിസ്റ്റര്‍ വിതരണം ബ്ലോക്ക് മെമ്പര്‍ എം.യു.തോമസ്സ് നിര്‍വ്വഹിച്ചു. രാധാ സുകുമാരന്‍, കെ.ഗോപി, അബ്രഹാം കടുതോടില്‍, ടി.ഇ.ഒ കെ.വി.രാഘവന്‍, ഊരുമൂപ്പന്‍ ശശിധരന്‍ കപ്പളളി തുടങ്ങിയര്‍ സംസാരിച്ചു. കുടുംബശ്രീമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വല്‍സലകുമാരി മുഖ്യാതിഥിയായിരുന്നു.

ആദിമ കലാരൂപവും, ആചാരങ്ങളുടെയും അവതരണങ്ങള്‍ അരങ്ങേറി. മംഗലാംകളി, എരുത്കളി, ആദിവാസി നൃത്തം, നാടോടി നൃത്തം, ഋതുമതികല്യാണം, നാടന്‍പാട്ട്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. 1200 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഊരുല്‍സവഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ.അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും കളളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി. എസ് ചെയര്‍പേഴ്‌സണ്‍ വിന്‍സിചാക്കോ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment