Latest News

പൂച്ചക്കാട് അപകടം: പെര്‍മിറ്റ് റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തു

കാസര്‍കോട് : പൂച്ചക്കാട് അപകടത്തില്‍പ്പെട്ട സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി സ്റ്റേ ചെയ്തു.

ആര്‍ടിഒയുടെ നടപടിക്കെതിരെ ബസ് ഉടമ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവിചാരിതമായി സംഭവിക്കുന്ന അപകടത്തിന്റെ പേരില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
നിയമപരമായ നടപടികള്‍ പൂര്‍ണ്ണമായി പാലിച്ച് അപകടത്തിന് ഇരയാകുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തിയും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളെ തടയുന്ന ചിലരുടെ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ബസുകള്‍ക്കെതിരായ അക്രമത്തിനൊരുങ്ങുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം താലൂക്കിലെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതടക്കമുള്ള സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.