എസ്.എസ്.എല്‍.സി. പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സ്‌പെഷല്‍ സ്‌കൂളിലെ സംസ്ഥാനത്തെ ഏക വിദ്യാര്‍ഥിനിയും ഫാത്തിമയായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പഠനത്തോടൊപ്പം മികവ് പുലര്‍ത്താന്‍ ഫാത്തിമക്ക് കഴിഞ്ഞിരുന്നു.
പെയിന്റിങ്, എംബ്രോയ്ഡറി, തയ്യല്‍ തുടങ്ങിയവയിലും ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ധീരുഭായി അമ്പാനി ഫൗണ്ടേഷന്‍ അവാര്‍ഡും മാതൃഭൂമി ജെം ഓഫ് സീഡ് പുരസ്‌കാരവും ഫാത്തിമയെ തേടിയെത്തിയിരുന്നു. സംസ്ഥാനതല വെജിറ്റബിള്‍ പെയിന്റിങ് മത്സരത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. ഉദുമ കാപ്പില്‍ സ്വദേശിയായ ഷെരീഫിന്റെയും എന്‍.എ.അലീമയുടെയും മകളാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റായും ഷെരീഫ് പ്രവര്‍ത്തിക്കുന്നു.
ഫാത്തിമയുടെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ മൂന്നുവര്‍ഷമായി ഷരീഫും കുടുംബവും വിദ്യാനഗറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആയിഷ ഷില്‍മിയ, അഫ്‌സലിയാന, സഹല്‍, ആദിന്‍ എന്നിവരാണ് സഹോദരങ്ങള്‍. ബധിരമൂക വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തിന് മലബാര്‍ മേഖലയില്‍ സൗകര്യമില്ലാത്തതാണ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും ഫാത്തിമയെയും കുടുംബത്തെയും അലട്ടുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment