കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട് സൗത്ത് വരെ 27.780 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത് ആന്ധ്രപ്രദേശിലെ വന്‍കിട കരാറുകാരായ ആര്‍ഡിഎസ് കമ്പനിയാണ്. രണ്ടുവര്‍ഷത്തിനകം റോഡ് വികസനം പൂര്‍ത്തിയാക്കാനാണ് ധാരണ.
റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കെഎസ്ടിപി ഏറ്റെടുത്തിരുന്നു. ചിലയിടങ്ങളില്‍ ത ര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ പരിഹരിച്ചുകഴിഞ്ഞു. റോഡ് വികസനത്തിന് തടസമാകുന്ന ഇലക്ട്രിക് തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തണല്‍മരങ്ങളും ബസ്‌വെയിറ്റിങ്ങ് ഷെല്‍ട്ടറുകളും ഉടന്‍ പൊളിച്ചുനീക്കും.
റോഡ് വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങ ള്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 1 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സംബന്ധിക്കും.
സംസ്ഥാനത്ത് കെഎസ്ടിപിയുടെ കീഴിലുള്ള രണ്ടാംഘട്ട റോഡ് വികസനത്തിന്റെ സംസ്ഥാനതല ചടങ്ങ് കൂടിയാണ് കാസര്‍കോട്ടേത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment