പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കുന്നത്, പിഴ ഈടാക്കുന്നത് തുടങ്ങി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തും. ഈ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ ഒരുമാസം വരെ സൂക്ഷിക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമോ അടിയന്തര സാഹചര്യങ്ങളിലോ പരിശോധന നടത്തേണ്ടി വന്നാല്‍ അത് സുതാര്യമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വീഡിയോ ക്യാമറകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് റെക്കോര്‍ഡിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പോലീസ് വേട്ടയാടുന്നുവെന്ന തരത്തിലുള്ള പരാതികള്‍ വരുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പോലീസ് മേധാവിയുടെ ഈ പുതിയ നിര്‍ദേശം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment